ഉക്രെയ്നിലെ ഊര്‍ജ്ജ നിലയങ്ങള്‍ ലക്ഷ്യമിട്ട് റഷ്യയുടെ വമ്പന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഉക്രൈന്‍

അതിശൈത്യം തുടരുന്നതിനിടെ ഉക്രെയ്നിലെ ഊര്‍ജ്ജ നിലയങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ അതിശക്തമായ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്‌. ഏകദേശം 300 ഡ്രോണുകളും 25 മിസൈലുകളും റഷ്യ തൊടുത്തുവിട്ടതായി ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു.ഖാര്‍കീവ് മേഖലയിലെ ഒരു മെയില്‍ ഡിപ്പോയിലുണ്ടായ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

മൈനസ് 12 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ വൈദ്യുതിയും ചൂടും ഇല്ലാതെ ലക്ഷക്കണക്കിന് ആളുകള്‍ ദുരിതത്തിലായിരിക്കുകയാണ്.അതേ സമയം ശക്തമായി തിരിച്ചടിച്ച് ഉക്രൈന്‍ റഷ്യയിലെ റോസ്‌തോവ് മേഖലയിലുള്ള ഒരു വലിയ ഡ്രോണ്‍ നിര്‍മ്മാണ ശാലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തി. ഇവിടെയുണ്ടായ വലിയ സ്‌ഫോടനത്തില്‍ ഫാക്ടറിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.റഷ്യന്‍ ഡ്രോണുകളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ഉക്രെയ്ന്‍ അവകാശപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *