ശബരിമലയിലെ നിന്ന് സ്വര്‍ണമോഷണ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ തന്റെ ഹര്‍ജിയില്‍ വാദിച്ചു.
ക്ഷേത്രത്തില്‍ നിന്ന് എടുത്ത സ്വര്‍ണ്ണം വിവിധ സംസ്ഥാനങ്ങളിലായി വിതരണം ചെയ്തതായും കേരളത്തിന് പുറത്തുള്ള വ്യക്തികളും സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. ‘അതിനാല്‍ സിബിഐ പോലുള്ള ഒരു കേന്ദ്ര ഏജന്‍സിയിലൂടെ മാത്രമേ സമഗ്രമായ അന്വേഷണം സാധ്യമാകൂ,’ ഹര്‍ജിയില്‍ പറയുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ (ടിഡിബി) നിയന്ത്രിക്കുന്നത് സംസ്ഥാനത്തെ ഭരണകക്ഷിയുമായി വ്യക്തമായ രാഷ്ട്രീയ ബന്ധമുള്ള വ്യക്തികളാണെന്നും ബോര്‍ഡിന് പുറത്തുള്ള, അധികാരത്തിന്റെ ഇടനാഴികളില്‍ സ്വാധീനമുള്ള വ്യക്തികള്‍ ഈ പ്രക്രിയയില്‍ നിന്ന് നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ബിജെപി നേതാവ്, ആരോപണവിധേയമായ കുറ്റകൃത്യം സംസ്ഥാന അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിച്ചതിനാല്‍, എസ്ഐടി അന്വേഷണം ഫലപ്രദമാകണമെന്നില്ലെന്നും ആരോപണം

