കൊച്ചി: ശബരിമലയില്‍ പ്രതികള്‍ പദ്ധതിയിട്ടത് വന്‍കവര്‍ച്ച നടത്താനാണെന്ന് ഹൈക്കോടതിയില്‍ എസ്ഐടി. വലിയ രീതിയില്‍ കവര്‍ച്ച നടത്താനായി പങ്കജ് പണ്ടാരിയും, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനും സ്പോണ്സര് ഉണ്ണിക്കൃഷ്ണന് പോറ്റിയും ആസൂത്രണം നടത്തിയെന്നാണ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗോവര്‍ധന്റെ ജാമ്യഹര്‍ജി എതിര്‍ത്ത് എസ്ഐടി നല്കിയ റിപ്പോര്‍ട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്. 2025 ഒക്ടോബറില്‍ പ്രതികള്‍ ബംഗളൂരുവില്‍ ഗൂഢാലോചന നടത്തിയെന്നും ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇതെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് നിരവധി പണം അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ദുരൂഹമായ അക്കൗണ്ടുകളുണ്ട്. ഈ പണം കുറ്റകൃത്യം മറച്ചുവെക്കാനുള്ള ശ്രമമാണ്. നടന്നത് വന്‍ കൊള്ളയാണ്.
വന്‍ ആസൂത്രണം നടത്തിയെന്നും പിടിക്കപ്പെടാതിരിക്കാന്‍ ബംഗളൂരുവില്‍ ആസൂത്രണം നടത്തിയെന്നും എസ്ഐടി പറയുന്നു. കൊള്ളയുടെ വ്യാപ്തി അറിയാന്‍ ശാസ്ത്രീയ പരിശോധനാഫലം വരണമെന്നും അതുവരെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നുമാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ വാദിച്ചത്.

