ശബരിമല: വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ഡിസംബര്‍ 4 വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിക്കും.
വൈകീട്ട് ദീപാരാധനയ്ക്ക് മുമ്പ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയില്‍ കാര്‍ത്തിക ദീപം തെളിക്കും. തുടര്‍ന്ന് ദീപം കല് വിളക്കുകളിലേക്ക് പകരും.
സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിക്കുകയും മാളികപ്പുറത്ത് വിശേഷാല്‍ ദീപാരാധന നടത്തുകയും ചെയ്യും. വലിയനടപ്പന്തല്‍, പാണ്ടിത്താവളം, ദേവസ്വം, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, വ്യാപാര സ്ഥാനങ്ങള്‍, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും നാളെ ദീപങ്ങള്‍ തെളിയും

