തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേഗത്തിലാക്കും.ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെയും ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകും.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ പി.എസ് പ്രശാന്ത്,ഉണ്ണികൃഷ്ണന് പോറ്റിക്ക് വഴിവിട്ട സഹായം ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കാത്തത് മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച എന്നാണ് പ്രശാന്ത് അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി.
ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുക.വിഗ്രഹക്കടത്തിലും വിവരം തേടുകയാണ് എസ്ഐടി. പ്രവാസി വ്യവസായിയില്‍ നിന്നും കൂടുതല്‍ വിവരം പ്രത്യേക അന്വേഷണസംഘം ചോദിച്ചറിയുന്നുണ്ട്

