തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് നടപടികൾ മാർച്ചിൽ തുടങ്ങാനിരിക്കെ സംസ്ഥാനം അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി സൂചന.
കടമെടുപ്പ് പരിധി കേന്ദ്രം വൻതോതിൽ വെട്ടിക്കുറച്ചതും പ്രശ്നമായി.സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ആശങ്ക.
നികുതി വരുമാനത്തിനു പുറമെ 2,000 കോടി രൂപ കേരളത്തിന് ഓരോ മാസവും അധികമായി ചെലവാകാറുണ്ട്. കടമെടുപ്പിലൂടെയാണ് ഇത് കണ്ടെത്തുന്നത്.
സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ കരാറുകാർക്കും മറ്റും ബില്ല് മാറി നൽകേണ്ടതിനാൽ ചെലവ് കുത്തനെ ഉയരും. അവസാന പാദത്തിൽ കരാറുകാർക്കും മറ്റുമായി 20,000 കോടി നൽകേണ്ടി വരും. ശമ്പളവും പെൻഷനും നൽകാൻ 15,000 കോടി രൂപ വേറെയും വേണ്ടിവരും.ക്ഷേമപെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ചതിനാൽ വിതരണത്തിന് കൂടുതൽ തുകയും വേണം.
നിലവിലെ സാഹചര്യത്തിൽ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ സാധിക്കില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

