തെലങ്കാനയിൽ ശമ്പള വർധന നാലിരട്ടിയോളം; ശുചീകരണ തൊഴിലാളികൾക്ക് വരെ 2 ലക്ഷം രൂപ വരെ ശമ്പളം

ഹൈദരാബാദ്: തെലങ്കാന സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വൻ വർധനവുണ്ടായതായി റിപ്പോർട്ടുകൾ. പവർ യൂട്ടിലിറ്റികളിലെ ചീഫ് എൻജിനീയർമാർക്ക് പ്രതിമാസം 7 ലക്ഷം രൂപ വരെയും, സീനിയർ ശുചീകരണ തൊഴിലാളികൾക്ക് 2 ലക്ഷം രൂപ വരെയും ശമ്പളം ലഭിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷനിൽ (GHMC) 30 വർഷത്തിലേറെ സർവീസുള്ള സീനിയർ ശുചീകരണ തൊഴിലാളികൾ പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ ശമ്പളമായി കൈപ്പറ്റുന്നു. ഈ മേഖലയിലെ സ്ഥിരം തൊഴിലാളികളുടെ ശരാശരി ശമ്പളം 70,000 രൂപയോളമാണ്.ഗ്രൂപ്പ് 1 ഓഫീസർമാർമാരുടെ അടിസ്ഥാന ശമ്പളം 54,000 മുതൽ 1.33 ലക്ഷം രൂപ വരെയാണ്. ഡി.എയും മറ്റ് അലവൻസുകളും ചേർക്കുമ്പോൾ ആകെ ശമ്പളം ഒന്നര ലക്ഷത്തിലധികം വരും.സപ്പോർട്ടിങ് സ്റ്റാഫ് വിഭാഗത്തിൽപ്പെട്ട ഗ്രൂപ്പ് 4 ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ 35,000 മുതൽ 50,000 രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ട്.നിലവിൽ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) അടിസ്ഥാന ശമ്പളത്തിന്റെ 33.67 ശതമാനമാണ്. അടുത്തിടെ സർക്കാർ പ്രഖ്യാപിച്ച ഡി.എ വർധന ഏകദേശം ഏഴ് ലക്ഷത്തോളം വരുന്ന കുടുംബങ്ങൾക്ക് ഗുണകരമാകും.

ശമ്പളത്തിലും പെൻഷനിലും ഉണ്ടായ ഈ വർധനവ് കാരണം സംസ്ഥാന സർക്കാരിന്റെ പ്രതിമാസ ചിലവ് ഏകദേശം 6,000 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ശമ്പള ഇനത്തിലുള്ള ചിലവ് നാലിരട്ടിയായാണ് വർധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *