സരസ് മേളയില്‍ കൂര്‍ക്ക അച്ചാറിന് വന്‍ ഡിമാന്റ്

മലയാളികളുടെ പ്രിയപ്പെട്ട വിഭവമായ കൂര്‍ക്കയുടെ വ്യത്യസ്തമായ രുചിക്കൂട്ടുമായി ചാലിശ്ശേരി സരസ് മേളയില്‍ ചങ്ങനാശ്ശേരി സ്വദേശിനി സംഗീതയും കുടുംബവും ശ്രദ്ധേയരാകുന്നു.സാധാരണയായി ഉപ്പേരിയായും മെഴുക്കുപുരട്ടിയായും ചോറിനൊപ്പം വിളമ്പുന്ന കൂര്‍ക്കയെ അച്ചാര്‍ രൂപത്തില്‍ അവതരിപ്പിച്ചതാണ് മേളയിലെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. കുടുംബശ്രീയുടെ കരുത്തില്‍ വിപണിയിലെത്തിയ ഈ കൂര്‍ക്ക അച്ചാറിന് മേളയില്‍ വന്‍ ഡിമാന്റാണ്.കുടുംബശ്രീ മേളകളിലെ സ്ഥിരം സാന്നിധ്യമായ ഇവര്‍ക്ക് ഇത് കേവലം ഒരു ബിസിനസ്സ് മാത്രമല്ല, കൊറോണ കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച കഥ കൂടിയാണ് പറയാനുള്ളത്.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെയാണ് സ്വന്തമായി ഒരു സംരംഭം എന്ന ആശയത്തിലേക്ക് സംഗീത എത്തിയത്. കുടുംബശ്രീയുടെ സഹായത്തോടെ ഈ പദ്ധതി വിപുലപ്പെടുത്തുകയും വൈവിധ്യമാര്‍ന്ന അച്ചാറുകള്‍ വിപണിയില്‍ എത്തിക്കുകയും ചെയ്തു.കൂര്‍ക്ക അച്ചാറിനു പുറമെ മാങ്ങ, നെല്ലിക്ക,നാരങ്ങ എന്നിവ കൊണ്ടുള്ള പരമ്പരാഗത അച്ചാറുകളും വിവിധ പച്ചക്കറികള്‍ ചേര്‍ത്ത മിക്സഡ് അച്ചാറുകളും ഇവരുടെ സ്റ്റാളില്‍ ലഭ്യമാണ്.എങ്കിലും കൂര്‍ക്കയുടെ തനത് രുചി ഒട്ടും ചോരാതെ തയ്യാറാക്കിയ കൂര്‍ക്ക അച്ചാര്‍ തേടിയാണ് മേളയിലെത്തുന്നവരിലേറെയും ഈ സ്റ്റാളില്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *