പ്രാ​​​​യ​​​​മോ സ്ഥാ​​​​ന​​​​മോ നോ​​​​ക്കാ​​​​തെ ആ​​​​രെ​​​​യും അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന സതീശൻ അ​​​​ഹ​​​​ങ്കാ​​​​രി​​​​: മറുപടിയുമായി ശിവൻകുട്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ന്നെ വി​​​​മ​​​​ർ​​​​ശി​​​​ച്ച പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നെ​​​​തി​​​​രേ തി​​​​രി​​​​ച്ച​​​​ടി​​​​ച്ച് വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി. ഗോ​​​​ൾ​​​​വാ​​​​ൾ​​​​ക്ക​​​​റു​​​​ടെ ചി​​​​ത്ര​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ ന​​​​ട്ടെ​​​​ല്ലു വ​​​​ളച്ച ആ​​​​ളി​​​​ന്‍റെ പേ​​​​ര് ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​യെ​​​​ന്ന​​​​ല്ല, വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​ഥ​​​​വാ വി​​​​നാ​​​​യ​​​​ക ദാ​​​​മോ​​​​ദ​​​​ർ സ​​​​തീ​​​​ശ​​​​ൻ എ​​​​ന്നാ​​​​ണ്. സ​​​​തീ​​​​ശ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന അ​​​​തേ ഭാ​​​​ഷ​​​​യി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷം തി​​​​രി​​​​ച്ച​​​​ടി​​​​ച്ചാ​​​​ൽ സ​​​​തീ​​​​ശ​​​​ൻ മൂ​​​​ത്ര​​​​മൊ​​​​ഴി​​​​ക്കു​​​​മെ​​​​ന്നും ശി​​​​വ​​​​ൻ​​​​കു​​​​ട്ടി പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു. ആ​​​​ർ​​​​എ​​​​സ്എ​​​​സു​​​​മാ​​​​യി കൂ​​​​ട്ടി​​​​ക്കെ​​​​ട്ടി ‘സം​​​​ഘി​​​​ക്കു​​​​ട്ടി ’ എ​​​​ന്നാ​​​​ണ് സ​​​​തീ​​​​ശ​​​​ൻ ത​​​​ന്നെക്കു​​​​റി​​​​ച്ചു പ​​​​റ​​​​ഞ്ഞ​​​​ത്. താ​​​​ൻ ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നെ​​​​തി​​​​രേ പോ​​​​രാ​​​​ടു​​​​ന്ന കാ​​​​ല​​​​ത്ത് സ​​​​തീ​​​​ശ​​​​ൻ വ​​​​ള്ളി​​​​നി​​​​ക്ക​​​​റു​​​​മി​​​​ട്ട് സ്കൂ​​​​ളി​​​​ൽ പ​​​​ഠി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​തു​​​കൊ​​​​ണ്ട് അ​​​​ക്കാ​​​​ര്യ​​​​മൊ​​​​ന്നും സ​​​​തീ​​​​ശ​​​​ന് അ​​​​റി​​​​യി​​​​ല്ലാ​​​​യി​​​​രി​​​​ക്കാം.

പ്രാ​​​​യ​​​​മോ സ്ഥാ​​​​ന​​​​മോ നോ​​​​ക്കാ​​​​തെ ആ​​​​രെ​​​​യും അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന അ​​​​ഹ​​​​ങ്കാ​​​​രി​​​​യാ​​​​ണ് സ​​​​തീ​​​​ശ​​​​ൻ. അ​​​​ച്ഛ​​​​ന്‍റെ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രെ കു​​​​റി​​​​ച്ചു പോ​​​​ലും ധി​​​​ക്കാ​​​​രം നി​​​​റ​​​​ഞ്ഞ ത​​​​രം​​​​താ​​​​ണ പ​​​​ദ​​​​പ്ര​​​​യോ​​​​ഗ​​​​മാ​​​​ണ് സ​​​​തീ​​​​ശ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. അ​​​​ടു​​​​ത്തകാ​​​​ല​​​​ത്ത് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ന​​​​ഗ​​​​ര​​​​ത്തി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട ബോ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ൽ സ​​​​തീ​​​​ശ​​​​ന്‍റെ ചി​​​​ത്ര​​​​ത്തി​​​​നൊ​​​​പ്പം എ​​​​ഴു​​​​തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് ‘അ​​​​ങ്ങു​​​​ചെ​​​​ന്ന് പ​​​​റ​​​​ഞ്ഞേ​​​​ക്ക്, ഞാ​​​​ൻ പേ​​​​ടി​​​​ച്ചു പോ​​​​യി’ എ​​​​ന്നാ​​​​ണ്. തി​​​​രി​​​​ച്ചു പ​​​​ടം വ​​​​യ്ക്കാ​​​​നും അ​​​​തി​​​​നു താ​​​​ഴെ അ​​​​ടി​​​​ക്കു​​​​റി​​​​പ്പെ​​​​ഴു​​​​താ​​​​നു​​​​മു​​​​ള്ള ഒ​​​​രു​​​​പാ​​​​ട് സം​​​​ഭ​​​​വ​​​​​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ളു​​​​ണ്ട്. എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ മാ​​​​ന്യ​​​​തകൊ​​​​ണ്ട് അ​​​​തു ചെ​​​​യ്തി​​​​ട്ടി​​​​ല്ല.

ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ സോ​​​​ണി​​​​യ ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ പേ​​​​ര് വ​​​​ലി​​​​ച്ചി​​​​ഴ​​​​ച്ച​​​​ത് താ​​​​ന​​​​ല്ല. അ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​ര​​​​വ​​​​ധി കാ​​​​ര്യ​​​​ങ്ങ​​​​ൾ പൊ​​​​തു​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലു​​​​ണ്ട്. അ​​​​തി​​​​നെ​​​ക്കു​​​​റി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പ​​​​റ​​​​യ​​​​ണം. ഒ​​​​രു സ്ഥാ​​​​നം ക​​​​ണ്ടുകൊ​​​​ണ്ട് സ​​​​തീ​​​​ശ​​​​ൻ വെ​​​​പ്രാ​​​​ളം കാ​​​​ട്ടു​​​​ക​​​​യാ​​​​ണ്. അ​​​​ത് കി​​​​ട്ടു​​​​മോ കി​​​​ട്ടി​​​​ല്ല​​​​യോ എ​​​​ന്ന് അ​​​​റി​​​​യാ​​​​ത്ത​​​​തുകൊ​​​​ണ്ട് മാ​​​​ന​​​​സി​​​​ക​​​​നി​​​​ല തെ​​​​റ്റി സ​​​​തീ​​​​ശ​​​​ൻ എ​​​​ന്തൊ​​​​ക്കെ​​​​യോ വി​​​​ളി​​​​ച്ചുപ​​​​റ​​​​യു​​​​ക​​​​യാ​​​​ണ്. ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സം​​​​ശ​​​​യ​​​​ങ്ങ​​​​ളെ​​​​ല്ലാം നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ൻ​​​​പു മാ​​​​റുമെന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Leave a Reply

Your email address will not be published. Required fields are marked *