വാശിയേറിയ രണ്ടാം ദിനത്തിലേക്ക്; സ്കൂൾ കലോത്സവം

തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഭരതനാട്യവും ഒപ്പനയും തിരുവാതിരയും അടക്കമുള്ള ഗ്ലാമർ ഇനങ്ങൾ വേദിയിൽ അരങ്ങേറും. ഒപ്പം നാടകവും കഥകളിയും അടക്കമുള്ള ഇനങ്ങളും കലോത്സവ നഗരിയെ ആവേശത്തിലാഴ്ത്താൻ അരങ്ങിൽ എത്തും.

ആദ്യം ദിനത്തിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ 210 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 208 പോയിന്‍റോടെ കോഴിക്കോട് തൊട്ടുപിന്നിലുണ്ട്.ആതിഥേയരായ തൃശൂരാണ് മൂന്നാം സ്ഥാനത്ത്.രാവിലെ 9.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *