തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ഇനി മുതൽ ആറ് വയസ്. 2027-28 അധ്യയനവർഷം മുതലാണ് മാറ്റം. നിലവിൽ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ചു വയസാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രവേശന പ്രായം ആറുവയസാണ്. സംസ്ഥാനത്ത് ഇത് ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം
2027-28 അധ്യയനവർഷം മുതൽ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറു വയസായി ഉയർത്തുന്നതിനുള്ള ആക്ഷൻ പ്ലാൻ എസ്സിഇആർടി തയാറാക്കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി നിയമസഭയിലും അറിയിച്ചിരുന്നു. പ്രീ സ്കൂൾ തലത്തിൽ “വിദ്യ പ്രവേശ് ’ഒന്നാം ക്ലാസിൽ ഒന്നൊരുക്കം എന്ന പേരിൽ കുട്ടികളെ സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു

