ലാഗോസ്: നൈജീരിയയിലെ ഉള്‍പ്രദേശങ്ങളിലെ സ്‌കൂളുകള്‍ ഒന്നിനു പിന്നാലെ ഒന്നായി എല്ലാം അടച്ചു പൂട്ടുന്നു. തീവ്രവാദ, ഭീകര സംഘടനകള്‍ സ്‌കൂളുകളെ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങിയതോടെയാണിത്. ആക്രമണവും തട്ടിക്കൊണ്ടു പോകലും തടയുന്നതിന് പ്രാദേശിക ഭരണകൂടങ്ങളുടെ ഭാഗത്തു നിന്ന് കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടാകാതെ വന്നതോടെയാണ് സ്‌കൂളുകള്‍ അടച്ചു പൂട്ടുക എന്ന തീരുമാനത്തിലേക്ക് അവര്‍ എത്തിയതെന്നാണ് അറിയുന്നത്. തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ ഏതു സംഘമാണുള്ളതെന്നു പോലും കണ്ടെത്താനായിട്ടില്ല. കാറ്റ്‌സിന, പ്ലാറ്റൂ എന്നീ രണ്ടു സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂള്‍ പോലുമില്ലെന്നാണ് അറിയുന്നത്.
ഇതിനിടെ നൈജറിലെ കത്തോലിക്ക സഭ നടത്തുന്ന സ്‌കൂളില്‍ നിന്നു തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥികളില്‍ അമ്പതു പേര്‍ രക്ഷപെട്ടതായി വിവരമുണ്ട്. എന്നാല്‍ ്അവര്‍ പോലും രക്ഷപെട്ടത് എങ്ങനെയെന്നു വ്യക്തമായിട്ടില്ല. സ്‌കൂളില്‍ നിന്ന് 303 വിദ്യാര്‍ഥികളെയും പന്ത്രണ്ട് അധ്യാപകരെയുമാണ് തട്ടിക്കൊണ്ടു പോയിരുന്നത്. ശേഷിക്കുന്നവരെ താമസിപ്പിച്ചിരിക്കുന്നത് എവിടെയെന്നു പോലും കണ്ടെത്താനായിട്ടില്ല. അറുനൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നാണ് 303 പേരെ തട്ടിക്കൊണ്ടു പോയത്. ഇവരെല്ലാം പത്തിനും പതിനെട്ടിനും മധ്യേ പ്രായമു്ള്ളവരാണ്. നൈജീരിയയിലെ ക്രിസ്ത്യാനികള്‍ പിഢിപ്പിക്കപ്പെടുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആരോപിച്ചിരുന്നു.

