ഉഷ്ണതരംഗം വരുന്നു; സിഡ്നി തീരങ്ങളിലെ കടല്‍പ്പായല്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ ഓട്ടപ്പാച്ചിലില്‍

സിഡ്നിയിലെ കടല്‍ത്തീരങ്ങളില്‍ വന്‍തോതില്‍ കടല്‍പ്പായല്‍ (Seaweed) അടിഞ്ഞുകൂടിയതിനെത്തുടര്‍ന്ന് അവ നീക്കം ചെയ്യാന്‍ അധികൃതര്‍ മണ്ണുമാന്തി യന്ത്രങ്ങളെ (diggers) രംഗത്തിറക്കി.പുതുവത്സര കാലത്തുണ്ടായ ശക്തമായതിരമാലകളെത്തുടര്‍ന്നാണ് ടണ്‍ കണക്കിന് കെല്‍പ് പായലുകള്‍ തീരത്തടിഞ്ഞത്.

വരും ദിവസങ്ങളില്‍ ഓസ്ട്രേലിയയില്‍ കടുത്ത ഉഷ്ണതരംഗം (heatwave) അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍,ഈ പായലുകള്‍ വെയിലേറ്റു അഴുകി വന്‍തോതില്‍ ദുര്‍ഗന്ധം വമിക്കാന്‍ സാധ്യതയുണ്ട്.ഇത് കണക്കിലെടുത്താണ് റാന്‍ഡ്വിക്ക് (Randwick) സിറ്റി കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ ക്യൂജി (Coogee) പോലുള്ള ജനത്തിരക്കേറിയ തീരങ്ങളില്‍ നിന്ന് പായല്‍ നീക്കം ചെയ്യാന്‍ നടപടി തുടങ്ങിയത്.എന്നാല്‍ നോര്‍ത്തേണ്‍ ബീച്ചസ് (Northern Beaches) പോലുള്ള സ്ഥലങ്ങളില്‍,ഇവ സ്വാഭാവികമായ പരിസ്ഥിതി പ്രക്രിയയുടെ ഭാഗമാണെന്നും കടല്‍ത്തീരത്തെ മണ്ണൊലിപ്പ് തടയാന്‍ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി പായല്‍ നീക്കം ചെയ്യേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയ ഈ ‘പായല്‍ കൂമ്പാരങ്ങള്‍’ പ്രദേശവാസികള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *