ന്യൂ സൗത്ത് വെയില്‍സ് (NSW), വെസ്റ്റേണ്‍ ഓസ്ട്രേലിയ (WA), ACT എന്നിവിടങ്ങളില്‍ കര്‍ശനമായ ട്രാഫിക് നിയമങ്ങള്‍ (Double Demerti) നിയമം നിലവില്‍ വന്നു.
അമിതവേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നിവയ്ക്ക് ഇരട്ടി പിഴയും പോയിന്റും ഈടാക്കും.
ഡിസംബര്‍ 20 മുതല്‍ ജനുവരി ആദ്യ വാരം വരെ ഇത് തുടരും.മദ്യപിച്ച് വണ്ടി ഓടിച്ച് ആഘോഷങ്ങള്‍ക്കിടയില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് രാജ്യമെമ്പാടും Random Breath Testing (RBT) ശക്തമാക്കിയിട്ടുണ്ട്.റോഡുകളില്‍ എവിടെയും ഏതു സമയത്തും പോലീസ് പരിശോധനയുണ്ടാകാം.രക്തത്തിലെ മദ്യത്തിന്റെ അളവ് പരിധി വിട്ടാല്‍ ലൈസന്‍സ് ഉടന്‍ റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യും.ബോണ്ടി ബീച്ചിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
സിഡ്നി ഹാര്‍ബര്‍, മെല്‍ബണ്‍ ഫെഡറേഷന് സ്ക്വയര്‍,ബ്രിസ്ബേന്‍ സൗത്ത് ബാങ്ക് തുടങ്ങിയ ഇടങ്ങളില്‍ സായുധ പോലീസിന്റെ സാന്നിധ്യമുണ്ടാകും. ബാഗ് പരിശോധനയും മെറ്റല്‍ ഡിറ്റക്ടറുകളും പലയിടങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഓസ്ട്രേലിയയില്‍ അനുമതിയില്ലാതെ പടക്കം പൊട്ടിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
അംഗീകൃതമായ വെടിക്കെട്ടുകള്‍ മാത്രമേ അനുവദിക്കൂ. ലംഘിക്കുന്നവര്‍ക്ക് വലിയ തുക പിഴ ഒടുക്കേണ്ടി വരും.

