അമിതവണ്ണത്തിനുള്ള മരുന്ന് കുറഞ്ഞ വിലയില്‍: ഓസ്ട്രേലിയയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം.ഓസ്ട്രേലിയയില്‍ അമിതവണ്ണത്തിന് ചികിത്സ തേടുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.ലോകമെമ്പാടും പ്രശസ്തമായ വെയിറ്റ് ലോസ് മരുന്ന് വിഗോവി (W-e-govy) സബ്സിഡി നിരക്കില്‍ ലഭ്യമാക്കാന്‍ സ്വതന്ത്ര സമിതിയായ ജആഅഇ ശുപാര്‍ശ ചെയ്തു.
മരുന്നുകളുടെ വില കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയായ ഫാര്‍മസ്യൂട്ടിക്കല്‍ ബെനഫിറ്റ് സ്‌കീമില്‍ (P-B-S) ഈ മരുന്ന് ഉള്‍പ്പെടുത്താനാണ് തീരുമാനം.നിലവില്‍ പ്രതിമാസം 400 ഡോളറിലധികം വില വരുന്ന ഈ മരുന്ന്, സബ്സിഡി പ്രാബല്യത്തില്‍ വരുന്നതോടെ വെറും 31.60 ഡോളറിനോ (കണ്‍സെഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് 7.70 ഡോളറിനോ) ലഭ്യമാകും.
അമിതവണ്ണത്തോടൊപ്പം ഹൃദ്രോഗം ഉള്ളവര്‍ക്കും, ബോഡി മാസ് ഇന്‍ഡക്‌സ് (BMI) 35ന് മുകളിലുള്ളവര്‍ക്കുമാണ് ഈ ആനുകൂല്യം പ്രാഥമികമായി ലഭിക്കുക.
അമിതവണ്ണം മൂലമുണ്ടാകുന്ന ഹൃദയാഘാതം, പക്ഷാഘാതം (Stroke) തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഈ മരുന്ന് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിലെ ഭാവി ചിലവുകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് സമിതി വിലയിരുത്തുന്നു.
ഈ ശുപാര്‍ശയില്‍ ഫെഡറല്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തു കഴിഞ്ഞാല്‍, അടുത്ത വര്‍ഷം പകുതിയോടെ പുതിയ നിരക്കുകള്‍ നിലവില്‍ വന്നേക്കും

