ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്കു നേരേ ഷൂ എറിയാന്‍ ശ്രമം. അഭിഭാഷകനായ രാകേഷ് കിഷോറാണ് ഷൂ ഏറിനു ശ്രമിച്ചത്. ഇയാളെ സുപ്രീം കോടതിയിലെ സുരക്ഷാ ജീവനക്കാര്‍ കൈയോടെ പിടികൂടി. ഇന്നലെ രാവിലെ കോടതി നടപടികള്‍ നടക്കുമ്പോഴായിരുന്നു സംഭവം. ജഡ്ജിമാരുടെ ഡയസിനു മുന്നിലെത്തിയ ശേഷം ഇയാല്‍ കുനിഞ്ഞ് ഷൂ ഊരി എറിയുകയായിരുന്നു. ഇതുമൂലം കോടതി നടപടികള്‍ അല്‍പനേരം തടസപ്പെട്ടു. സനാതന ധര്‍മത്തിനു നേരേയുള്ള അപമാനം സഹിക്കില്ല എന്നു പറഞ്ഞുകൊണ്ടാണ് ഇയാള്‍ ഷൂ എറിഞ്ഞതെന്ന് സാക്ഷികളായ മറ്റ് അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം പിന്നീട് ഇയാളെ വിട്ടയച്ചു. ഇയാളില്‍ നിന്നു പിടികൂടിയ രേഖകളും എറിയാനുപയോഗിച്ച ഷൂവും തിരിച്ചുകൊടുക്കുകയും ചെയ്തു.
സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിനു നേരേ ഷൂ ഏറിഞ്ഞ് സീനിയര്‍ അഭിഭാഷകന്‍

