മോസ്കോ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തടയാൻ അമേരിക്ക ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. ‘ടിവി ബ്രിക്സിന്’ നൽകിയ അഭിമുഖത്തിലാണ് ലാവ്റോവ് റഷ്യയുടെ നിലപാട് വ്യക്തമാക്കിയത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.റഷ്യൻ എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു.ഏപ്രിൽ മാസം മുതൽ ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിർത്തിവെച്ചതായുമാണ് പുറത്ത് വരുന്ന വിവരങ്ങൾ

