റഷ്യയിൽ നിന്നുള്ള ഏഴ് എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്; ഉപരോധ ഭീഷണി മറികടന്ന് വ്യാപാരം തുടരുന്നു

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ നിലനിൽക്കെ, റഷ്യയിൽ നിന്നുള്ള ഏഴ് കൂറ്റൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക് തിരിച്ചു. ഏകദേശം അഞ്ച് ദശലക്ഷം ബാരൽ ക്രൂഡ്ഓയിൽ വഹിച്ചുകൊണ്ടുള്ള കപ്പലുകളാണ് അടുത്ത ആഴ്ചകളിലായി ഇന്ത്യൻ തീരത്തെത്തുക.ഗുജറാത്തിലെ ജാംനഗർ, വാഡിനാർ തുറമുഖങ്ങളിലേക്കാണ് ഈ കപ്പലുകൾ പ്രധാനമായും വരുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, നയാര എനർജി എന്നീ സ്വകാര്യ കമ്പനികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമാണ് ഈ എണ്ണ കൈമാറുന്നത്. റഷ്യൻ എണ്ണയ്ക്ക് വലിയ ഡിസ്കൗണ്ട് ലഭിക്കുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഇന്ധനവില നിയന്ത്രിക്കുന്നതിനും സഹായകരമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *