യു​എ​സി​ൽ കനത്ത ശീതക്കാറ്റും മഞ്ഞുവീഴ്ചയും; 30 പേർ മരിച്ചു

ന്യൂ​യോ​ർ​ക്ക്: യുഎസിന്‍റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച ശക്തമായ ശീതക്കാറ്റിലും മഞ്ഞുവീഴ്ചയിലും 30 പേർ മരിച്ചു. ചില മേഖലകൾ കനത്ത മഞ്ഞുപാളികൾ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. പല വീടുകളിലും വൈദ്യുതി മുടങ്ങിയത് ജനജീവിതത്തെ സാരമായി ബാധിച്ചു.

അർക്കൻസാസ് മുതൽ ന്യൂ ഇംഗ്ലണ്ട് വരെ ഒരടിയിലധിക്കം കനത്തിൽ മഞ്ഞുവീണു. പിറ്റ്സ്ബർഗിൽ 20 ഇഞ്ചോളം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും താപനില മൈനസ് 31 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന നിലയിലാണ്.

ന്യൂയോർക്കിൽ മാത്രം എട്ട് പേരെ കൊടുംതണുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മാത്രമല്ല, മഞ്ഞുനീക്കുന്ന യന്ത്രങ്ങൾ തട്ടിയും അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കുകയും റോഡ് ഗതാഗതം തടസപ്പെട്ടതോടെ സ്കൂളുകൾക്ക് അവധി പ്രഖ്യപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *