വേനല്‍ കാലം ആരംഭിച്ചതോടെ മെല്‍ബണില്‍ താപനില 39°-C വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെല്‍ബണിന് പുറത്തുള്ള മാര്‍ഷല്‍ ഗീലോങ് ഭാഗങ്ങളില്‍ എക്‌സട്രീം ഫയര്‍ ഡെയ്ഞ്ചര്‍ പ്രഖ്യാപിച്ചു.വിക്ടോറിയയുടെ പല ഭാഗങ്ങളിലും തുറസ്സായ സ്ഥലങ്ങളില്‍ തീ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.പ്രായമായവരും കുട്ടികളും വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
മെല്‍ബണില്‍ കനത്ത ഉഷ്ണതരംഗവും കാട്ടുതീ ജാഗ്രതയും

