സൗദിയില്‍ മെഡിക്കല്‍ ഉപകരണ നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ

റിയാദ് : മെഡിക്കല്‍ ഉപകരണ ലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സൗദി അതോറിറ്റി നിയമനടപടി സ്വീകരിക്കും.സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ നിര്‍ബന്ധിത മുന്‍കൂര്‍ അനുമതി നേടാതെ,ഉദ്ദേശിച്ച ഉപയോഗത്തിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നത് നിയമലംഘനമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

അനുമതി നേടാതെ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുകയും വില്‍ക്കുകയും ചെയ്തതിന് ഒരു വാണിജ്യ സ്ഥാപനത്തെ പരിശോധനയില്‍ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ പശ്ചാത്തലത്തിലാണ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.ഉപഭോക്തൃ സുരക്ഷയെ അപകടപ്പെടുത്തുന്ന ലംഘനങ്ങളോട് അതോറിറ്റി വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തുപറഞ്ഞിട്ടുണ്ട്.നിയമപ്രകാരം,കുറ്റവാളികള്‍ക്ക് 10 വര്‍ഷം വരെ തടവോ 10 മില്യന്‍ റിയാല്‍ വരെ പിഴയോ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *