കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അതിക്രമങ്ങൾക്ക് വിധേയരായ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ കെ.കെ.ഷൈലജ. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ ഫേസ്ബിക്കിലാണ് അവർ പ്രതികരിച്ചത്.
രാഹുലിനെതിരായ പരാതികൾ പലതും അറിയാമായിരുന്നിട്ടും കോൺഗ്രസ് നേതാക്കൾ ഇടപെട്ടിരുന്നില്ല. എതിർ പാർട്ടികളിൽ പെട്ടവർക്കെതിരെ നുണപ്രചാരണം നടത്തുന്ന ടീമിലെ അംഗം എന്ന നിലയിൽ കോൺഗ്രസ് അയാളെ സംരക്ഷിക്കുകയായിരുന്നു.
കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച് എംഎൽഎയായ മാങ്കുട്ടത്തിലിനോട് ആ സ്ഥാനം രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെടണമെന്നും ഷൈലജ ആവശ്യപ്പെട്ടു.

