ബസ് യാത്രയ്ക്കിടയിൽ ലൈംഗികമായി അതിക്രമിച്ചുവെന്ന് പറഞ്ഞ് ദീപക് എന്ന യുവാവിന്റെ വീഡിയോ ഫേസ്ബുക്കിലിട്ട ഷിംജിത ഒടുവിൽ നിയമത്തിന് കീഴടങ്ങി. കുറ്റാരോപിതനായി അവതരിപ്പിക്കപ്പെട്ട ദീപക് അപമാനഭാരത്താൽ ആത്മഹത്യ ചെയ്തിരുന്നു.മനപൂർവം വീഡിയോ റീച്ചിനു വേണ്ടി അദ്ദേഹത്തെ ഷിംജിത കുടുക്കിയതാണെന്ന് കേരളം മുഴുവൻ ഏറ്റുപറഞ്ഞു. വീഡിയോ ദൃശ്യം തന്നെ അതിന് തെളിവായി. സ്ത്രീകളുടെ തന്നെ വലിയ പ്രതിഷേധമാണ് ഷിംജിതയ്ക്കെതിരെ അലയടിച്ചത്. ഏക സ്വരത്തിൽ അവരുടെ പ്രവൃത്തിയെ എതിർത്ത കേരള ജനത, ഷിംജിതക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യമാണു ന്നയിച്ചത്. അടിസ്ഥാനമില്ലാത്ത ദുരാരോപണം നടത്തി ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും അയാളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബത്തെ അനാഥമാക്കുകയുമാണ് ഈ നീച പ്രവൃത്തിയിലൂടെ ഷിംജിതയെന്ന സ്ത്രീ ചെയ്തത്. കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കും വരെ ലഭിക്കുന്ന സോഷ്യൽ മീഡിയ പ്രസിദ്ധിയും ഭൗതിക നേട്ടങ്ങളുമാവാം ഇത്തരം മനോഭാവങ്ങൾ വളരുന്നതിന് കാരണം.
പഞ്ചായത്ത് മെംബറായി പ്രവർത്തിച്ചിട്ടുള്ള പരിചയം കൊണ്ട് പൊതു സമൂഹത്തിൽ പ്രവർത്തിക്കുന്നതെങ്ങനെയെന്ന പാഠം പോലും പഠിക്കാതിരുന്ന വിവേകമില്ലാത്ത ഈ സ്ത്രീ ഒടുവിൽ നിയമത്തിന് മുന്നിൽ പുലി എലിയെന്നതു പോലെയായി. കഴിഞ്ഞ ദിവസങ്ങളിൽ ഏതൊക്കെയോ മാളങ്ങളിൽ ഒളിച്ചിരുന്നെങ്കിലും കേരള ജനതയുടെ ശക്തമായ പ്രതിഷേധം ഷംജിതയെ പുകച്ച് പുറത്തു ചാടിക്കുക തന്നെ ചെയ്തു.അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഷിംജിതയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തുവെന്ന് അറിയുന്നു. റിമാൻഡ് കാലാവധി മഞ്ചേരി ജയിലിലായിരിക്കും ഷിംജിത.
ആണിനും പെണ്ണിനും തുല്യമായ ആത്മാഭിമാനത്തോടെ നാട്ടിൽ ജീവിക്കാൻ കഴിയണം. മനുഷ്യർ
പരസ്പരം ബഹുമാനിക്കുന്നിടത്തേ അത് സാധ്യമാവൂ.
നമ്മുടെ സാമൂഹിക ജീവിതത്തിന് ഇതും ഒരു പാഠമാകട്ടെ.

