യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫ റിമാന്‍ഡില്‍

കോഴിക്കോട് : ബസില്‍ ലൈംഗികാതിക്രമം ആരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫ റിമാന്‍ഡില്‍.

കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഷിംജിതയെ മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകയും മുന്‍ പഞ്ചായത്തംഗവുമായ ഷിംജിതയെ വടകരയ്ക്കു സമീപമുള്ള ബന്ധുവീട്ടില്‍ അറസ്റ്റ് ചെയ്തത്.ദീപക്കിന്റെ മരണത്തില്‍ ആത്മഹത്യ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ പൊലീസ് കേസെടുത്തത്. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയിരുന്നു ഷിംജിത മുസ്തഫ.

വനിത പൊലീസുകാരടക്കം മഫ്തിയിലെത്തി പിടികൂടിയതിന് ശേഷം പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുന്ദമംഗലം കോടതിയില്‍ ഹാജരാക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *