കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയ്ക്ക് സമീപമുള്ള ഒരു ടൗണ്‍ഷിപ്പിലെ അനധികൃത മദ്യശാലയില്‍ നടന്ന കൂട്ടവെടിവയ്പ്പില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു.14 പേര്‍ക്ക് പരുക്കേറ്റു.ഇവരുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.
പ്രിട്ടോറിയയുടെ പടിഞ്ഞാറുള്ള സോള്‍സ്വില്ലെ ടൗണ്‍ഷിപ്പിലെ ലൈസന്‍സില്ലാത്ത ബാറില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പ് നടന്നത്.കൊല്ലപ്പെട്ട കുട്ടികളില്‍ മൂന്ന് വയസ്സുള്ള ഒരു ആണ്‍കുട്ടിയും 12 വയസ്സുള്ള ഒരു ആണ്‍കുട്ടിയും, 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.മൂന്ന് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നതായി പൊലീസ് അറിയിച്ചു.
അപരിചിതരായ മൂന്ന് തോക്കുധാരികള്‍ ആളുകള്‍ മദ്യപിക്കുന്ന സ്ഥലത്ത് പ്രവേശിച്ച് വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് വക്താവ് പറഞ്ഞു.വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. ലൈസന്‍സില്ലാത്ത മദ്യശാലകളുടെ കാര്യത്തില്‍ ഗുരുതരമായ വെല്ലുവിളികളാണ് പൊലീസ് നേരിടുന്നത്.കൂട്ട വെടിവയ്പ്പുകള്‍ ഇത്തരം മദ്യശാലകളിലാണ് നടക്കുന്നത്

