സിഡ്‌നിയിൽ ഒന്നിനുപുറകെ ഒന്നായി വെടിവെപ്പ്; രണ്ട് പേർക്ക് പരിക്ക്, ഒരാൾ അറസ്റ്റിൽ

സിഡ്‌നി: സിഡ്‌നിയിൽ ഒരുകിലോമീറ്റർ ചുറ്റളവിൽ ഒരേ രാത്രിയിൽ നടന്ന രണ്ട് വ്യത്യസ്ത വെടിവെപ്പുകളിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. വെടിവെപ്പുകൾക്ക് പരസ്പരം ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആദ്യ സംഭവം ലാലോർ പാർക്കിലെ നോർത്ത്കോട്ട് റോഡിൽ രാത്രി 8.45-ഓടെയാണ് നടന്നത്. ഒരു വീട്ടിൽ നിന്ന് തെരുവിലേക്ക് ഉതിർത്ത വെടിയുണ്ടകൾ കഴിഞ്ഞ് 29 വയസ്സുകാരന് പരിക്കേൽക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് 46-കാരനായ ഒരാളെ ഇന്നു പുലർച്ചെ പോലീസ് ഇതേ തെരുവിലെ വീട്ടിൽ നിന്നും പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഈ വെടിവെപ്പ് നടന്ന് കൃത്യം ഒരു മണിക്കൂറിന് ശേഷം ബാസ് ഹില്ലിലെ അരുൺഡിൽ റോഡിലും വെടിവെപ്പുണ്ടായി. ഇവിടെ 25 വയസ്സുകാരനാണ് വെടിയേറ്റത്. കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റ യുവാവ് സ്വയം ലിവർപൂൾ ആശുപത്രിയിൽ ചികിത്സ തേടി എത്തുകയായിരുന്നു. ഇയാളുടെ നില ഗുരുതരമാണെങ്കിലും നിലവിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ വെടിവെപ്പിന് പിന്നാലെ ജോർജ്ജ് ഹാളിലെ റെക്സ് റോഡിൽ ഒരു കാർ കത്തിനശിച്ച നിലയിൽ കണ്ടെത്തി. ഇത് പ്രതികൾ ഉപയോഗിച്ച വാഹനമാണെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ട് സംഭവങ്ങളിലും പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *