ഓസ്‌ട്രേലിയൻ മലയാളി എഴുത്തുകാരി ശൈലജ വർമ്മയുടെ പുതിയ ബാലസാഹിത്യകൃതി ‘അദ്രിക’ പ്രകാശനം ചെയ്തു

തൃശൂർ: പ്രമുഖ എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ശൈലജ വർമ്മയുടെ രണ്ടാമത് ബാലസാഹിത്യ കൃതി ‘അദ്രിക’ പ്രകാശനം ചെയ്തു. തൃശൂരിൽ നടന്ന ‘അക്ഷരായനം’ സാഹിത്യ പരിപാടിയിൽ വെച്ച് മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പലും അക്ഷരായനം അക്കാദമിക് കൺവീനറുമായ ഡോ. ധനലക്ഷ്മി ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.

ഓസ്‌ട്രേലിയയിലെ മെൽബണിൽ സ്ഥിരതാമസമാക്കിയ ശൈലജ വർമ്മ, പ്രവാസ ജീവിതത്തിനിടയിലും കേരളത്തിലെ സാഹിത്യ-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമാണ്. കുട്ടികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ഹാപ്പിയുടെ ഉല്ലാസയാത്രകൾ’ എന്ന പുസ്തകത്തിന് ശേഷം ശൈലജ വർമ്മ രചിക്കുന്ന രണ്ടാമത്തെ ബാലസാഹിത്യ കൃതിയാണ് ‘അദ്രിക’.

ചടങ്ങിൽ പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.എൻ. ഗോപീകൃഷ്ണൻ, കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ. സി. രാവുണ്ണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സാക്ഷരത മിഷൻ ഡയറക്ടർ ഡോ. ഒലീന ടീച്ചർ, എഴുത്തുകാരായ സി.ആർ. ദാസ്, എം.എൻ. വിനയകുമാർ, ഡോ. എം. ശിവദാസ്, അരുൺ എഴുത്തച്ഛൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നന്ദിനി മേനോൻ, സുധീർ പെരുമ്പിലാവ്, ഇ. അശോക് കുമാർ, ആര്യൻ കണ്ണന്നൂർ, മജീദ് സെയ്ത്, രമാമേനോൻ, ശിവൻ കൊട്ടിയൂർ തുടങ്ങി സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. യാത്രാവിവരണ രംഗത്തും സജീവമായ ശൈലജ വർമ്മയുടെ ‘ഹലോ ജപ്പാൻ’, ‘ഓ.. ലങ്ക’ എന്നീ പുസ്തകങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *