കാസര്‍കോട് വൈകാരികമായി കര്‍ണാടകയുടേതാണ് ; മലയാളം ഭാഷാ ബില്‍ പിന്‍വലിക്കണമെന്ന് പിണറായി വിജയനോട് സിദ്ധരാമയ്യ

കേരള സര്‍ക്കാര്‍ കൊണ്ടുവന്ന മലയാള ഭാഷാ ബില്‍ 2025 പിന്‍വലിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യമുന്നയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.എല്ലാ സര്‍ക്കാര്‍,സ്വകാര്യ സ്‌കൂളുകളിലും 1 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാന്‍ ശ്രമിക്കുന്ന ബില്ലാണ് കേരളം അവതരിപ്പിച്ചിരിക്കുന്നത്.കാസര്‍കോട് ജില്ലയിലെ കന്നഡ മീഡിയം സ്‌കൂളുകള്‍ക്ക് ഉള്‍പ്പെടെ ഇത് ബാധകമാകുന്നതാണ്. ഇതോടെയാണ് ബില്ലിനെതിരെ കര്‍ണാടക രംഗത്ത് എത്തിയിരിക്കുന്നത്.

കാസര്‍കോട് വൈകാരികമായി കര്‍ണാടകയുടേതാണെന്ന് സിദ്ധരാമയ്യ സൂചിപ്പിച്ചു. ‘കാസര്‍കോട് ഇന്ന് ഭരണപരമായി കേരളത്തിന്റെ ഭാഗമായിരിക്കാം,പക്ഷേ വൈകാരികമായി അത് കര്‍ണാടകയുടേതാണ്.ഭരണഘടന ഉറപ്പുനല്‍കുന്ന ഭാഷാ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണിത്.കാസര്‍കോട്ടിലെ കന്നഡിഗരുടെ മാതൃഭാഷ പഠിക്കാനുള്ള അവകാശം ഇത് നിഷേധിക്കും.കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല’ എന്നും സിദ്ധരാമയ്യ പറഞ്ഞു.ബില്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കര്‍ണാടക പ്രതിനിധി സംഘം കേരള ഗവര്‍ണറെ കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *