നിങ്ങളുടെ കൈവശം ഇപ്പോൾ ഒരു ലക്ഷം രൂപയുണ്ടെങ്കിൽ അത് എവിടെ നിക്ഷേപിക്കണം എന്നാലോചിക്കുകയാണോ? എങ്കിൽ വിപണി വിദഗ്ധരുടെ ഉത്തരം ഒന്നേയുള്ളൂ—വെള്ളി. സ്വർണ്ണ വിലയിൽ ചാഞ്ചാട്ടങ്ങൾ തുടരുമ്പോൾ, നിക്ഷേപകരെ അമ്പരപ്പിക്കുന്ന വളർച്ചയാണ് വെള്ളി കാഴ്ചവെക്കുന്നത്. 2025 അവസാനത്തോടെ തുടങ്ങിയ കുതിപ്പ് 2026-ലും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.
വെറും ആറ് മാസം മുമ്പ്, അതായത് 2025 ജൂലൈയിൽ കിലോഗ്രാമിന് 1,15,000 രൂപയായിരുന്നു വെള്ളിയുടെ വില. എന്നാൽ അത് 3,10,000 രൂപയായി കുതിച്ചുയർന്നു. ഏകദേശം 170% വർദ്ധനവ്! അന്ന് ആരെങ്കിലും ഒരു ലക്ഷം രൂപ വെള്ളിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നതിന്റെ മൂല്യം ഏകദേശം 2,70,000 രൂപയായി മാറുമായിരുന്നു. ബാങ്ക് സ്ഥിര നിക്ഷേപങ്ങളോ ഇക്വിറ്റി മാർക്കറ്റുകളോ നൽകാത്ത അത്ര വലിയ ലാഭമാണിത്.
‘വ്യാവസായിക ഡിമാൻഡ്കൾ’ അതായത് സൗരോർജ്ജം, വൈദ്യുത വാഹനങ്ങൾ (EV), കാറ്റാടി ഊർജ്ജം തുടങ്ങിയ ഹരിത ഊർജ്ജ മേഖലകളിൽ വെള്ളിയുടെ ആവശ്യം കുതിച്ചുയരുകയാണ്. പ്രത്യേകിച്ച് സോളാർ പാനലുകളുടെ നിർമ്മാണത്തിന് വെള്ളി അത്യാവശ്യമാണ്. അതുമൂല്യമാണ് ആഗോള വെള്ളിവിലയിൽ വർദ്ധനവ് ഉണ്ടാക്കുന്നത്.
വിദഗ്ധരുടെ അഭിപ്രായത്തിൽ 2026 അവസാനത്തോടെ വെള്ളി വില കിലോഗ്രാമിന് 3,80,000 രൂപ മുതൽ 4,20,000 രൂപ വരെ എത്തിയേക്കാം. കഴിഞ്ഞ ആറ് മാസത്തെ അതേ വളർച്ച തുടർന്നാൽ ഇത് 8 ലക്ഷം രൂപ വരെയാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷാവസാനത്തോടെ അത് കുറഞ്ഞത് 1,35,000 രൂപയായോ അല്ലെങ്കിൽ വിപണി അനുകൂലമെങ്കിൽ 2.70 ലക്ഷം രൂപയായോ വളരാൻ സാധ്യതയുണ്ട്.

