സമത ലിറ്റററി ഫെസ്റ്റിവലിന്റെ ന്റെ ഭാഗമായി നടത്തിയ സാഹിത്യമത്സരങ്ങളുടെ വിധിനിര്‍ണ്ണയം വയലാര്‍ അവര്‍ഡ് ജേതാവ് ശ്രീ. ബെന്യാമിനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ശ്രീ. പി എന്‍ ഗോപികൃഷ്ണനും അടങ്ങുന്ന ജൂറി നിര്‍വ്വഹിച്ചു.
മികച്ച കഥ – ‘കാപ്പിക്കുരു മധുരം’ സിമി നാരായണന് ഗീത
മികച്ച നോവല്‍ – ‘അന്ധകാരസവാരി’ ജുനൈദ് അബൂബക്കര്‍
മികച്ച കവിത – ‘പ്രത്യാശയുടെ താക്കോല്‍’, രഞ്ജിത്ത് മാത്യു
മികച്ച യാത്രാവിവരണം – ‘ക്രിസ്തുമസ് ഐലന്‍ഡ്’ സിജു ജേക്കബ് എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി
പുരസ്കാരങ്ങള്‍ നവംബര്‍ 29ന് നടക്കുന്ന സമത – ഡിസി ബുക്സ് സാഹിത്യോത്സവത്തില്‍ വെച്ചു സമ്മാനിക്കുന്നതാണ്.
ജേതാക്കള്‍ക്ക് മലയാളീപത്രത്തിന്റെ അഭിനന്ദനങ്ങള്‍

