തിരുവനന്തപുരം : 93 -ാം ശിവഗിരി തീർത്ഥാടന സമ്മേളനം ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗവർണ്ണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശിതരൂർ എംപി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിക്കൊണ്ട് ഈ വർഷത്തെ ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് തുടക്കമായി.
ഭാവിയിലേക്ക് നമ്മളെ നയിക്കുന്നതിൽ മുന്നിൽ നിന്ന് വ്യക്തിയാണ് ശ്രീനാരായണ ഗുരുദേവൻ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഉപരാഷ്ട്രപതി സൂചിപ്പിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമാണ്. സ്നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചു. ശ്രീനാരായണഗുരു നമ്മളെ പഠിപ്പിച്ച കാര്യങ്ങൾ എല്ലാം തന്നെ പ്രചോദിപ്പിക്കുന്നതാണ്. ആ പ്രചോദനം ഇനിയും തുടരും എന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

