ആറ് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് സ്വന്തം അമ്മ..ഇവര്‍ മനോ രോഗത്തിന് ചികില്‍സയിലായിരുന്നെന്ന് കുട്ടിയുടെ പിതാവ്

കോഴിക്കോട്: ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂര്‍ പുന്നശേരിയിലാണ് സംഭവം. കഴുത്ത് ഞെരിച്ചാണ് മകന്‍ നന്ദഹര്‍ഷിനെ അമ്മ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ അമ്മ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നന്ദഹര്‍ഷിനിന്റെ പിതാവ് ബിജീഷ് രാവിലെ ജോലിക്ക് പോയതിന് ശേഷമാണ് കൊലപാതകം നടന്നത്.

മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കാക്കൂര്‍ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച നന്ദഹര്‍ഷിന്‍. കെഎസ്എഫ്ഇ ജീവനക്കാരിയാണ് അനു

Leave a Reply

Your email address will not be published. Required fields are marked *