വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ചെറുവിമാനം തകർന്നുവീണു. മെയ്ൻ സംസ്ഥാനത്തെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം. ബോംബാർഡിയർ ചലഞ്ചർ 600 എന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. പറന്നുയരുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്നവരുടെ അവസ്ഥയെക്കുറിച്ച് ഉടൻ ഒരു വിവരവും ലഭിച്ചിട്ടില്ല. സംഭവത്തിൽ എഫ്എഎയും ദേശീയ ഗതാഗത സുരക്ഷാ ബോർഡും അന്വേഷണം നടത്തുകയാണ്.

