സ്മൃതി മന്ദാനയും മുച്ചലുമായി ഇന്നലെ നടക്കാനിരുന്ന വിവാഹം മാറ്റിവച്ചു, പിതാവിന് ഹൃദയാഘാതം, സ്മൃതിയുടെ തീരുമാനം

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സൂപ്പര്‍ താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു. താരത്തിന്റെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിവയ്‌ക്കേണ്ടതായി വന്നത്. സ്മൃതിയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം ഇന്നലെ നടത്തുന്നതിനായിരുന്നു നിശ്ചയിച്ചിരുന്നത്. മുച്ചല്‍ മന്ദാനയെ നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വച്ച് പ്രൊപ്പോസ് ചെയ്യുന്നതിന്റെ വീഡിയോ വെള്ളിയാഴ്ചയായിരുന്ന സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ശ്രീനിവാസ് മന്ദാനയ്ക്ക് ഇന്നലെ രാവിലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പിതാവിന്റെ ആരോഗ്യം സാധാരണ നിലയിലാകുന്നതു വരെ വിവാഹം വേണ്ടെന്നാണ് സ്്മൃതിയുടെ തീരുമാനമെന്ന് മാനേജര്‍ വെളിപ്പെടുത്തി. ഇവരുടെ ജന്മനാടായ സാംഗ്ലിയിലായിരുന്നു വിവാഹത്തിന് വേദി ഒരുക്കിയിരുന്നത്. ശ്രീനിവാസ് മന്ദാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *