ന്യൂയോർക്ക്: കനത്ത മഞ്ഞുവീഴ്ചയിലും ശക്തമായ ശീതക്കാറ്റിലും മരവിച്ച് അമേരിക്ക. ഇതുവരെ 42 പേർക്ക് ജീവൻ നഷ്ടമായി. പലപ്രദേശങ്ങളിലും വൈദ്യുതിബന്ധം വിഛേദിക്കപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ടെക്സാസിലെ ഫന്നിൻ കൗണ്ടിയിൽ മൂന്ന് സഹോദരങ്ങൾ മഞ്ഞ് മൂടി കുളത്തിൽ വീണു മരിച്ചു.
പെൻസിൽവേനിയയിലെ ലെഹി കൗണ്ടിയിൽ, മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ഹൃദ്രോഗമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ള വ്യക്തികൾ മഞ്ഞ് നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

