ബ്രിസ്‌ബേൻ: ക്വീൻസ്‌ലൻഡിലെ ബ്രിസ്‌ബേനിൽ താമസിച്ചിരുന്ന സോണിയ ചെറിയാന്റെ ($1978-2026$) സംസ്കാര ചടങ്ങുകൾ ഫെബ്രുവരി 14 ശനിയാഴ്ച നടക്കും. ഹിൽക്രസ്റ്റിലെ സെന്റ് തോമസ് സീറോ മലബാർ ഫൊറോന പള്ളിയിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.ഫെബ്രുവരി ഏഴിനാണ് സോണിയ നിര്യാതയായത്.
ശനിയാഴ്ച രാവിലെ 7:00 മണിക്ക് പള്ളിയിൽ പൊതുദർശനം ആരംഭിക്കും. എട്ട് മണി മുതൽ അനുസ്മരണ ചടങ്ങുകളും പ്രാർത്ഥനകളും നടക്കും.തുടർന്ന് 9:00 മണിക്ക് ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ സി.എം.ഐയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും ആരംഭിക്കും. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം 11:00 മണിയോടെ വിലാപയാത്രയായി മൗണ്ട് ഗ്രാവറ്റ് സെമിത്തേരിയിൽ എത്തിക്കുന്ന ഭൗതികശരീരം 11:30-ന് പ്രാർത്ഥനകളോടെ സംസ്കരിക്കും. സോണിയയുടെ അപ്രതീക്ഷിത വിയോഗത്തിൽ ബ്രിസ്‌ബേനിലെ മലയാളി സമൂഹം ദുഃഖം രേഖപ്പെടുത്തി

