മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി; സ്പാ ​അ​ട​ച്ചു​പൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ സ്പാ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന. മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യെ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റാ​ച്യൂ ജം​ഗ്ഷ​നി​ലെ സ്പർശൻ സ്പാ ​അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

ന​ഗ​ര​ത്തി​ലെ എ​ല്ലാ സ്പാ ​കേ​ന്ദ്ര​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മേ​യ​ർ വി.​വി. രാ​ജേ​ഷ് അ​റി​യി​ച്ചി​രു​ന്നു. തി​രു​വ​ല്ല​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്ഥാ​പ​ന​ത്തി​ന് ലൈ​സ​ൻ​സി​ല്ലെ​ന്നും ക​ണ്ടെ​ത്തി.

ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ്യാ​പ​ക പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ വി.​വി.​രാ​ജേ​ഷ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *