സിഡിനി ബോണ്ടി ബീച്ചില്‍ അരങ്ങേറിയ വെടിവയ്പ്പ് ഭീകരവാദമെന്ന് പോലീസ്; പ്രത്യേക കൗണ്ടര്‍-ടെറര്‍ കമാന്‍ഡ് രൂപീകരിച്ചു

.

സിഡിനി : ബോണ്ടി ബീച്ചില്‍ അരങ്ങേറിയ വെടിവയ്പ്പ് ഭീകരവാദമെന്ന് പോലീസ്; പ്രത്യേക കൗണ്ടര്‍-ടെറര്‍ കമാന്‍ഡ് രൂപീകരിച്ചു ജൂതന്മാരുടെ എട്ട് ദിവസത്തെ ഉത്സവമായ ഹനുക്കയുടെ ആദ്യ ദിവസം നടന്ന കമ്യൂണിറ്റി പരിപാടിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.വെടിവയ്പ്പില്‍ 12 പേര്‍ മരിക്കുകയും 29 പേര്‍ക്ക് ഗുരുതരമായ പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഇതൊരു ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ സംഭവത്തെക്കുറിച്ച് പറഞ്ഞു

സംസ്ഥാന നിയമപ്രകാരം ഈ വെടിവെയ്പ്പ് ഭീകരവാദത്തിന്റെ നിയമപരമായ പരിധിയില്‍ വരുന്നുവെന്നും അതിനാല്‍ തീവ്രവാദ വിരുദ്ധ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മറ്റാരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ പ്രത്യേക കൗണ്ടര്‍-ടെറര്‍ കമാന്‍ഡ് രൂപീകരിച്ചു.

സംശയാസ്പദമായ ഒരു വാഹനം പരിശോധിച്ചതില്‍ നിന്ന് സ്‌ഫോടകവസ്തു കണ്ടെത്തിയതിനാല്‍ ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്

ഈ ആക്രമണത്തെ ജൂതവിദ്വേഷത്തില്‍ അധിഷ്ഠിതമായ ഭീകരവാദമായി കണക്കാക്കുകയും കുറ്റവാളികള്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്നും രാജ്യത്തെ ജൂത സമൂഹത്തിന് സംരക്ഷണം നല്കുമെന്നും അദ്ദേഹം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *