സ്റ്റാര്‍ട്ടപ്പുകള്‍ വികസിത ഇന്ത്യയുടെ മാറ്റത്തിന്റെ എഞ്ചിനുകള്‍; നരേന്ദ്രമോദി, പത്താമത് ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനാഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

ന്യൂഡല്‍ഹി;സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് നടന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 10 വര്‍ഷം ഇന്ത്യയുടെ ‘സ്റ്റാര്‍ട്ടപ്പ് ദശകം’ആയിരുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2016-ല്‍ വിതച്ച വിത്തുകള്‍ ഇന്ന് വടവൃക്ഷമായി വളര്‍ന്നിരിക്കുന്നു.ഇന്ത്യ ഇന്ന് ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി മാറിയതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ഇത് വെറുമൊരു അക്കമല്ല, മറിച്ച് രാജ്യത്തെ യുവാക്കളുടെ കഴിവിന്റെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ യുവാക്കള്‍ ഇപ്പോള്‍ ജോലി തേടി നടക്കുകയല്ല, മറിച്ച് ജോലി നല്‍കുന്നവരായി മാറിക്കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ വഴി ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വര്‍ദ്ധിപ്പിക്കുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ വന്‍നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. രാജ്യത്തെ പകുതിയോളം സ്റ്റാര്‍ട്ടപ്പുകള്‍ ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ നിന്നാണെന്നത് പുതിയ ഇന്ത്യയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.UPI, ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസ് (GeM) തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ വിപണിയാണ് തുറന്നുനല്‍കിയത്.

2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമായി മാറ്റുന്നതില്‍ സ്റ്റാര്‍ട്ടപ്പ് ഉടമകളുടെയും സംരംഭകരുടെയും പങ്ക് നിര്‍ണ്ണായകമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.പരിപാടിയില്‍ ഡിജിറ്റല്‍ ഇന്ത്യ, പ്രതിരോധം (Defence), കൃഷി, ആരോഗ്യം എന്നീ മേഖലകളില്‍ വിപ്ലവം സൃഷ്ടിച്ച സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനവും നടന്നു.അടുത്ത പത്ത് വര്‍ഷത്തേക്കുള്ള പുതിയ പദ്ധതികളും, ആഴത്തിലുള്ള സാങ്കേതിക വിദ്യകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയ്ക്ക് നല്‍കുന്ന പിന്തുണയും സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ഇന്നത്തെ ചടങ്ങില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *