ഓസ്ട്രേലിയയുടെ തെക്കുകിഴക്കന്‍ മേഖലകളില്‍ കനത്ത കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ വിക്ടോറിയ സംസ്ഥാനത്ത് ‘സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റര്‍’ (State of Disaster) പ്രഖ്യാപിച്ചു.
വിക്ടോറിയയിലെ ലോംഗ്വുഡ് (Longwood) മേഖലയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഏകദേശം 300-ഓളം കെട്ടിടങ്ങള്‍ നശിക്കുകയും 3,00,000 ഹെക്ടറിലധികം വനഭൂമി കത്തിനശിക്കുകയും ചെയ്തു.
പലയിടങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായതും ശക്തമായ കാറ്റുമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. വിക്ടോറിയയിലും ന്യൂ സൗത്ത് വെയ്ല്‍സിലും പുതിയ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്

