തൃശൂര്‍: തൃശൂരിലെ പൂരനഗരിയില്‍ കൗമാര കലയുടെ മഹാപൂരത്തിന്റ ആവേശം നിലയ്ക്കുന്നില്ല. മത്സരം രണ്ടാം ദിനം പിന്നിടുമ്പോള്‍ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് 407 പോയിന്റുകളുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.405 പോയിന്റുകളുമായി കോഴിക്കോട് തൊട്ടുപിന്നാലെയുണ്ട്.ആതിഥേയരായ തൃശൂര്‍ 403 പോയിന്റുകളുമായി മൂന്നാം സ്ഥാനത്ത്.പാലക്കാട് 303 പോയിന്റുകളുമായി നാലാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.തൃശൂരിലെ തേക്കിന്‍കാട് മൈതാനിയിലെ ‘സൂര്യകാന്തി’ ആണ് പ്രധാന വേദി. ആകെ 25 വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.249 ഇനങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15,000-ത്തോളം കൗമാര പ്രതിഭകള്‍ ഇത്തവണ മാറ്റുരയ്ക്കുന്നു.
ഇന്നത്തെ പ്രധാന മത്സരങ്ങള്‍
ഇന്ന് വേദികളില്‍ താഴെ പറയുന്ന ജനപ്രിയ ഇനങ്ങള്‍ നടക്കുന്നു:
വേദി 1 (സൂര്യകാന്തി): ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തം, തിരുവാതിര.
വേദി 2: ഹയര്‍ സെക്കന്‍ഡറി വിഭാഗം മിമിക്രി, മോണോ ആക്ട്.
മറ്റ് വേദികളില്‍: ചെണ്ടമേളം, ഒപ്പന, നാടകം, മാപ്പിളപ്പാട്ട് തുടങ്ങിയ ഇനങ്ങള്‍ തുടരുന്നു.

