ഓഹരി വിപണിയിൽ കൂട്ടത്തകർച്ച

ഇന്ത്യൻ ഓഹരി വിപണിയിലെ പ്രമുഖ സൂചികകളായ നിഫ്റ്റിയും സെൻസെക്സും ഈ ആഴ്ച നേരിട്ടത് വലിയ തകർച്ചയാണ്. വിദേശ ഫണ്ടുകളുടെ പിൻവാങ്ങലും വിൽപന സമ്മർദ്ദവും ശക്തമായതോടെ നിക്ഷേപകർക്ക് ഈ ഒരൊറ്റ ആഴ്ചയിൽ വിപണി മൂല്യത്തിൽ 16 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു. വെള്ളിയാഴ്ച മാത്രം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം ഏകദേശം 6.95 ലക്ഷം കോടി രൂപയോളമാണ് ഇടിഞ്ഞത്. കൂടാതെ ഡോളറിനെതിരെ രൂപയുടെ മൂല്യം 92 എന്ന താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതും വിപണിയെ പ്രതികൂലമായി ബാധിച്ചു.

അദാനി ഗ്രൂപ്പ് ഓഹരികളിൽ കനത്ത ഇടിവ് അമേരിക്ക റെഗുലേറ്ററി ഏജൻസികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെത്തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ നേരിട്ട കനത്ത തകർച്ചയാണ് വിപണിയുടെ ഗതി മാറ്റിയത്. ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസ് പത്ത് ശതമാനത്തിലധികം ഇടിവ് നേരിട്ടു. അദാനി പോർട്ട്സ്, റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയ പ്രമുഖ ഓഹരികളും നഷ്ടത്തിലായി. അതേസമയം ഐടി മേഖലയിലെ ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേരിയ തോതിൽ നേട്ടമുണ്ടാക്കി എന്നത് ശ്രദ്ധേയമാണ്.

വിപണിയെ ബാധിച്ച ഘടകങ്ങൾ അദാനി ഗ്രൂപ്പിന്റെ തകർച്ചയ്‌ക്ക് പുറമെ റിയൽറ്റി, പൊതുമേഖലാ ബാങ്ക് എന്നീ മേഖലകളിലെ ലാഭമെടുപ്പും നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറിയതും വിപണിക്ക് തിരിച്ചടിയായി. സർവീസസ്, യൂട്ടിലിറ്റീസ്, റിയാലിറ്റി മേഖലകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. ഓഹരി വിപണി തകർച്ച നേരിടുമ്പോഴും ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ ദുർബലതയും കാരണം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില റെക്കോർഡ് ഉയരത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *