മുംബൈ: ആഗോള വിപണിയിലെ തിരിച്ചടികളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഇന്ത്യൻ ഓഹരി വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ജനുവരി 21 ബുധനാഴ്ച തുടർച്ചയായ മൂന്നാം ദിവസവും വിപണി കനത്ത നഷ്ടം രേഖപ്പെടുത്തി. സെൻസെക്സ് 500 പോയിന്റിലധികം ഇടിഞ്ഞ് 81,657.93 എന്ന നിലയിലെത്തിയപ്പോൾ, നിഫ്റ്റി 25,100-ന് താഴേക്ക് പോയി 25,078.70 എന്ന താഴ്ന്ന നിലവാരത്തിലെത്തി.
കഴിഞ്ഞ മൂന്ന് സെഷനുകളിലായി സെൻസെക്സിലും നിഫ്റ്റിയിലും 2 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 468 ലക്ഷം കോടിയിൽ നിന്ന് 453 ലക്ഷം കോടിയിലേക്ക് താഴ്ന്നതോടെ 15 ലക്ഷം കോടി രൂപയുടെ വമ്പൻ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്.

