വാഷിംഗ്ടൺ: ആഗോള എണ്ണവ്യാപാരത്തിന്റെ നിർണ്ണായക പാതയായ ഹൊർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കി പാത ഉടൻ സുരക്ഷിതമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ നേരിടാൻ യുദ്ധക്കപ്പലുകൾ അയക്കാൻ ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടു.
ഹൊർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾ ആ പാതയുടെ സുരക്ഷയ്ക്കായി സഹകരിക്കണമെന്നും അമേരിക്ക ഈ നീക്കങ്ങൾക്ക് വലിയ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് തന്റെ നിലപാട് അറിയിച്ചത്.

