ഓസ്ട്രേലിയയിലെ കാന്‍ബറയില്‍ വര്‍ഷംതോറും നടക്കുന്ന ഏറ്റവും വലിയ മോട്ടോര്‍ സ്പോര്‍ട്സ് മാമാങ്കമാണ് സമ്മര്‍നാറ്റ്സ് (Street Machine Summernats). സമ്മര്‍നാറ്റ്സിന്റെ 38-ാം പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്. കാന്‍ബറയിലെ എക്‌സിബിഷന്‍ പാര്‍ക്കില്‍ വെച്ചാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഈ പരിപാടി നടക്കുന്നത്. 2026 ജനുവരി 8 മുതല്‍ 11 വരെ നടക്കുന്ന ഈ പരിപാടിയില്‍ ഏകദേശം 2,500-ലധികം ‘സ്ട്രീറ്റ് മെഷീനുകളും’ലക്ഷക്കണക്കിന് കാണികളും പങ്കെടുക്കുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് കാന്‍ബറ നഗരത്തിലൂടെ നൂറുകണക്കിന് അലങ്കരിച്ച കാറുകള്‍ നടത്തുന്ന റാലി കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. ടയറുകള്‍ പുകച്ച് വട്ടം കറങ്ങുന്ന മത്സരമായ ബേണ്‍ഔട്ട് മാസ്റ്റേഴ്‌സിലെ വിജയിയെ ഞായറാഴ്ച പ്രഖ്യാപിക്കും.മേളയിലെ ഏറ്റവും മികച്ച കാറിന് നല്‍കുന്ന ‘സമ്മര്‍നാറ്റ്സ് ഗ്രാന്‍ഡ് ചാമ്പ്യന്‍’ പട്ടത്തിനായുള്ള കടുത്ത മത്സരമാണ് നടക്കുന്നത്.പ്രശസ്ത ഓസ്ട്രേലിയന്‍ ബാന്‍ഡുകളുടെയും ഡിജെകളുടെയും പരിപാടികള്‍ രാത്രികാലങ്ങളില്‍ മേളയ്ക്ക് കൊഴുപ്പേകുന്നു.മുന്‍കാലങ്ങളില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതിനാല്‍ ഇത്തവണ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.മദ്യപിച്ചുണ്ടാക്കുന്ന ബഹളങ്ങള്‍ക്കും അപകടകരമായ ഡ്രൈവിംഗിനും എതിരെ സീറോ ടോളറന്‍സ് നയമാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
കാന്‍ബറയില്‍ അനുഭവപ്പെടുന്ന ഉഷ്ണതരംഗം കാരണം കാണികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ആവശ്യത്തിന് വെള്ളം കുടിക്കാനും തണലുകളില്‍ വിശ്രമിക്കാനും നിര്‍ദ്ദേശമുണ്ട്.

