തിരുവനന്തപുരം: വിവാഹിതയായ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായ സമര്‍പ്പിച്ച രേഖകളില്‍ യുവതിക്കെതിരേ ശക്തമായ തെളിവുകളെന്നു സൂചന. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സീല്‍ഡ് കവറിലാണ് തെളിവുകള്‍ സഹിതം ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ആകെ ഒമ്പതു തെളിവുകള്‍ കോടതിയില്‍ എത്തിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ഗര്‍ഭച്ഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയിരിക്കുന്നതെന്നു സ്ഥാപിക്കാനുള്ള തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നറിയുന്നു. യുവതി ജോലിചെയ്തിരുന്ന ചാനലിന്റെ മേധാവി രാഹുലിനെതിരേ കേസ് കൊടുക്കാന്‍ യുവതിയെ പ്രേരിപ്പിക്കുന്നതായ തെളിവുകളും ഇക്കൂടെയുണ്ടെന്നു പറയുന്നു. ബലാല്‍സംഗം നടന്ന സമയത്തും യുവതി ഭര്‍ത്താവിനൊപ്പം തന്നെയായിരുന്നു താമസിച്ചിരുന്നതെന്നതിനുള്ള തെളിവുകളും സമര്‍പ്പിക്കപ്പെട്ടവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു സൂചനയുണ്ട്. പ്രണയത്തിലായിരുന്നുവെന്നും ലൈംഗിക ബന്ധം നടന്നുവെന്നും സമ്മതിക്കുന്ന രാഹുല്‍ ഗര്‍ഭത്തിന് ഉത്തരവാദി താനല്ലെന്നു സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ലൈംഗിക ബന്ധം ഉഭയസമ്മതത്തോടെയായിരുന്നെന്നും സ്ഥാപിക്കുന്നു.

