ഖര്‍ത്തൂം: രണ്ടു വര്‍ഷത്തിലേറെയായി രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് അമേരിക്കയുടെ നേതൃത്വത്തില്‍ മുന്നോട്ടു വച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം യുദ്ധത്തിലെ കക്ഷികളിലൊന്നായ സുഡാന്‍ സായുധ സൈന്യം. അമേരിക്കയ്ക്കു പുറമെ സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്വാഡ് സഖ്യമാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം സുഡാനുമുന്നില്‍ വച്ചിരുന്നത്.
വിമതര്‍ക്കുള്ള യുഎഇ പിന്തുണ ലോകത്തിനു മുഴുവന്‍ അറിവുള്ള കാര്യമാണെന്നും ക്വാഡ് സഖ്യത്തിനു വിശ്വാസ്യത ഇല്ലെന്നും പറഞ്ഞാണ് സുഡാന്‍ സായുധ സൈന്യം സമാധാന നിര്‍ദേശം തള്ളിയത്. അതേ സമയം യുദ്ധത്തിലെ മറ്റൊരു കക്ഷിയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് എന്ന അര്‍ധ സൈനിക വിഭാഗം സമാധാന നിര്‍ദേശത്തെ അംഗീകരിച്ചിരുന്നു. സുഡാന്‍ സൈനിക മേധാവി ജനറല്‍ അബ്ദെല്‍ ഫത്ത അല്‍ബുര്‍ഹാനും ആര്‍എസ്എഫ് തലവന്‍ ഹംദാന്‍ ഡലാഗോയും തമ്മിലുള്ള അധികാര വടംവലിയെ തുടര്‍ന്ന് 2023 ഏപ്രിലിലാണ് സുഡാനില്‍ ആഭ്യന്തര യുദ്ധം ആരംഭിക്കുന്നത്.

