സമ്മർ ഇൻ ഓസ്‌ട്രേലിയ 2026: മറുനാടൻ മലയാളി അവാർഡ് നിശ മെയ് 30-ന് ബ്രിസ്‌ബേനിൽ

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിനായി സംഗീതവും ഹാസ്യവും സംസ്‌കാരിക പരിപാടികളും കോർത്തിണക്കി ‘സമ്മർ ഇൻ ഓസ്‌ട്രേലിയ 2026’ സംഘടിപ്പിക്കുന്നു. പി.ആർ എന്റർടൈ ൻമെന്റ്സിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന ഈ മെഗാ ഇവന്റിൽ പ്രശസ്തരായ മറുനാടൻ മലയാളി അവാർഡുകളും വിതരണം ചെയ്യും. 2026 മെയ് 30 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ബ്രിസ്‌ബേൻ സെൻട്രൽ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.

മലയാളികളുടെ പ്രിയതാരങ്ങൾ അണിനിരക്കുന്ന ഒരു വൻ താരനിരതന്നെ പരിപാടിയുടെ ആകർഷണമാണ്. യുവതാരം ധ്യാൻ ശ്രീനിവാസൻ, പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര, നർത്തകിയും നടിയുമായ കൃഷ്ണപ്രഭ, ഹാസ്യസാമ്രാട്ട് കോട്ടയം നസീർ എന്നിവർക്കൊപ്പം മറുനാടൻ മലയാളി മാനേജിംഗ് എഡിറ്റർ ഷാജൻ സ്കറിയയും ചടങ്ങിൽ സംബന്ധിക്കും. ഇവരെ കൂടാതെ മറ്റ് നിരവധി കലാകാരന്മാരും വേദിയിൽ വിസ്മയം തീർക്കും.

ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ ഒപ്പമിരുന്ന് പരിപാടി കാണുന്നതിന് പ്രവേശനം സൗജന്യമായിരിക്കും. മൊബൈൽ ഫോണിലെ ടിക്കറ്റുകൾ സ്കാൻ ചെയ്ത് പ്രവേശിക്കാവുന്നതാണ്. ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞാൽ റീഫണ്ട് ലഭിക്കില്ലെന്ന് സംഘാടകർ അറിയിച്ചു. മികച്ച രീതിയിലുള്ള സീറ്റിംഗ് ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്. ജസ്റ്റ് ഈസി ബുക്ക് (JustEasyBook) വഴിയാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.

https://www.justeasybook.com/events/summerinaustralia26

Leave a Reply

Your email address will not be published. Required fields are marked *