ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഏകദിന, ട്വന്റി 20 മൂഡിലാണ് ടെസ്റ്റ് കളിക്കുന്നതെന്ന്, ബൗമയെ കണ്ടുപഠിക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവില്‍ കളിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റ് അല്ലെന്ന വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍കാല സൂപ്പര്‍ ബാറ്ററും ക്യാപ്റ്റനുമായിരുന്ന സുനില്‍ ഗാവസ്‌കര്‍. വൈറ്റ് ബോള്‍ (ഏകദിനം, ട്വന്റി 20) ക്രിക്കറ്റില്‍ നിന്നു റെഡ് ബോള്‍ ക്രിക്കറ്റ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു മനസിലാക്കാതെയാണിപ്പോള്‍ ഇന്ത്യന്‍ ടീം കളിക്കുന്നത്. ശരിക്കുള്ള ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുക എന്നതാണ് ടെസ്റ്റില്‍ ആവശ്യം. എന്നാല്‍ വമ്പന്‍ ഷോട്ടുകള്‍ കളിച്ച് റണ്‍സ് നേടാം എന്നാണ് ചിലരുടെ തീരുമാനം. ടെസ്റ്റ് ക്രിക്കറ്റില്‍ എല്ലാ പന്തിലും റണ്‍സ് നേടേണ്ട ആവശ്യമില്ലെന്ന് ബാറ്റര്‍മാര്‍ മറക്കുന്നുവെന്ന് ഗാവസ്‌കര്‍ വിമര്‍ശിക്കുന്നു.

കൊല്‍ക്കത്ത ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബൗമ കളിച്ചതാണ് യഥാര്‍ഥ റെഡ്‌ബോള്‍ ക്രിക്കറ്റ്. ബാറ്റ് ചെയ്യുക വിഷമകരമായ പിച്ചില്‍ ബൗമയുടെ ശൈലി ശരിക്കും ടെസ്റ്റിന്റേതായിരുന്നു. സോഫ്റ്റ് ഹാന്‍ഡ് ഷോര്‍ട്ട് ബാക്ക് ലിഫ്റ്റ് ശൈലിയിലായിരുന്നു ബൗമ ബാറ്റ് ചെയ്തത്. ഇതായിരുന്നു പിച്ചിന്റെ സ്വഭാവം മനസിലാക്കിയുള്ള ബാറ്റിങ്. കാരണം പന്ത് എഡ്ജ് ആയാലും ക്ലോസ് ഇന്‍ ഫീല്‍ഡര്‍മാരുടെ കൈക്കുള്ളിലേക്ക് നേരെ എത്താത്ത രീതിയിലായിരുന്നു ബൗമയുടെ സോഫ്റ്റ് ടച്ചിങ് ബാറ്റിങ്. സുനില്‍ ഗാവസ്‌കര്‍ തന്റെ സ്‌പോര്‍ട്‌സ് കോളത്തിലാണ് ഈ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *