കോഴിക്കോട്: പ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട് എത്തി.നാസയില്‍ നിന്നും വിരമിച്ച ഒരാഴ്ചയ്ക്കു ശേഷമാണ് സുനിതാ വില്യംസ് കേരളത്തിലെത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ഒമ്പതാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (KLF) ഉദ്ഘാടന ചടങ്ങിലും വിവിധ സെഷനുകളിലും പങ്കെടുക്കുന്നതിന് വേണ്ടിയാണ് സുനിതാ വില്യംസ് കേരളത്തിലെത്തിയത്.സുനിതാ വില്യംസും മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് മേള ഉദ്ഘാടനം ചെയ്തു.നാസയില്‍ നിന്ന് വിരമിച്ച ശേഷം ഇന്ത്യയില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, ബഹിരാകാശ യാത്രകള്‍ മനുഷ്യര്‍ക്കിടയില്‍ അതിര്‍വരമ്പുകളില്ലെന്ന് തന്നെ പഠിപ്പിച്ചുവെന്നും അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ‘ഇനി ലോകം ചുറ്റണം, ഒരുപാട് യാത്രകള്‍ ചെയ്യണം’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഇന്ന് കുട്ടികളുമായി സംവദിക്കുന്ന ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ സ്‌പേസ്’ (Once Upon a Time in Space) എന്ന സെഷനില്‍ കുട്ടികളുമായി സുനിത സംവദിക്കും.അസ്ട്രോനട്ട്സ് ഒഡീസി’ (Astronaut’s Odyssey), ‘വെന്‍ എര്‍ത്ത് കാന്റ് കീപ്പ് യു ഡൗണ്‍’ (Wh-en Earth Can’t Keep You Down) എന്നീ ചര്‍ച്ചകളിലും സുനിതാ വില്യംസ് പങ്കെടുക്കും

